പരമ്പര നടക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്നു ഷെഹര്യാര്‍ ഖാന്‍
ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര തുടങ്ങാനുള്ള സാധ്യത മങ്ങുന്നു. പരമ്പര നടക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്‍ പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ ആ പ്രതീക്ഷ ഇല്ല. ശ്രീലങ്കയില്‍ പരമ്പര നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരമ്പര നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കു കളിക്കണം, എന്നാല്‍ ഇന്ത്യ ക്രിയാത്മകമായി പ്രതികരിക്കുന്നില്ല. പരമ്പര നടത്താന്‍ ഏറെ വൈകി, ഇനി തങ്ങളുടെ പക്കല്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടക്കുമെന്നായിരുന്നു സൂചന. പരമ്പരയ്ക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പരമ്പര ശ്രീലങ്കയില്‍ നടത്താന്‍ അനുമതി നല്‍കണമെന്ന ബിസിസിഐ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി-20 മത്സരങ്ങളും അടങ്ങിയ പരമ്പരയ്ക്കാണ് ഇരു ബോര്‍ഡുകളും ശ്രമിച്ചത്. എന്തായാലും പരമ്പര നിലവിലെ സാഹചര്യത്തില്‍ നടക്കില്ല എന്നു വേണം കരുതാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha