ഐപിഎല്ലില്‍ കുറഞ്ഞ സ്‌കോറിലും ആത്മവിശ്വാസം കൈവിടാതെ പന്തെറിഞ്ഞ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വിജയം
ഐപിഎല്ലില്‍ കുറഞ്ഞ സ്‌കോറിലും ആത്മവിശ്വാസം കൈവിടാതെ പന്തെറിഞ്ഞ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വിജയം. അവസാനം ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 10 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനെ ലഖ്നൗ പരാജയപ്പെടുത്തിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന മൂന്നോവറില്‍ 42 റണ്‍സാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. സ്റ്റോയിനിസ് ചെയ്ത 18-ാം ഓവറില്‍ മൂന്ന് ഫോറടിച്ച് ദേവ്ദത്ത് രാജസ്ഥാന് ആശ്വാസം പകര്‍ന്നു.
ഇതോടെ രണ്ടോവറില്‍ 29 റണ്‍സായി വിജയലക്ഷ്യം. നവീന്‍ ഉള്‍ ഹഖ് ചെയ്ത 19-ാം ഓവറില്‍ 10 റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ ആവേശം അവസാന ഓവറിലേക്ക് നീങ്ങി. ആവേശ് ഖാന്‍ ചെയ്ത അവസാന ഓവറില്‍ 19 റണ്‍സായി വിജയലക്ഷ്യം. ആദ്യ പന്തില്‍ പരാഗ് ബൗണ്ടറി നേടി. രണ്ടാംപന്തില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. മൂന്നാം പന്തില്‍ ദേവ്ദത്ത് പുറത്തായി.
21 പന്തില്‍ 26 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ മൂന്ന് പന്തില്‍ 14 റണ്‍സായി രാജസ്ഥാന്റെ വിജയലക്ഷ്യം. തൊട്ടടുത്ത പന്തില്‍ പുതുതായി ക്രീസില്‍ വന്ന ജുറെലും പുറത്തായതോടെ ലഖ്‌നൗ വിജയമുറപ്പിച്ചു. പിന്നാലെ വന്ന അശ്വിന്‍ മൂന്ന് റണ്‍സെടുത്തും പരാഗ് 15 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ആദ്യ പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 73 റണ്‍സെടുത്തു. ആദ്യ പത്തോവറിനുശേഷം ഇരുവരും സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ജയ്‌സ്വാളാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. എന്നാല്‍ 12-ാം ഓവറില്‍ താരം മാര്‍ക്കസ് സ്റ്റോയിനിസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 35 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത ശേഷമാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ആദ്യ വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 87 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു. എന്നാല്‍ പിന്നാലെ വന്ന നായകന്‍ സഞ്ജു സാംസണ്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും രണ്ട് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
a
https://www.facebook.com/Malayalivartha