ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ധോണി
ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ ധോണി എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ധോണി ജാര്‍ഖണ്ഡിനായി പാഡനിഞ്ഞത്. ഒമ്പത് റണ്‍സ് മാത്രമേ ധോണിക്കെടുക്കനായൊള്ളു. 2007 ല്‍ സെയ്യിദ് മുഷ്താക് ട്രോഫിയിലാണ് ധോണി അവസാനമായി കളിച്ചത്. ധോണിയുടെ കീഴിലിപ്പോള്‍ ടീം ഇന്ത്യ മോശം പ്രടനമാണ് കാഴ്ച്ച വയ്ക്കുന്നത്. ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പര നഷ്ടപെടുകയും ധോണിയുടെ മോശം ഫോമിനെതിരെയും ഒരുപാട് വിമര്ശനങ്ങര് ഉയര്‍ന്നിരുന്നു. വരുണ്‍ ആരോണ്‍ നയിക്കുന്ന ജാര്‍ഖണ്ഡ് ടീമിലാണ് ധോണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha