ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആര്‍സിബി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 16.4 ഓവറില്‍ മറികടന്നു.
45 പന്തുകള്‍ നേരിട്ട് എട്ട് ഫോറും ആറ് സിക്സും പറത്തി 87 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടിന്റെ ഇന്നിങ്സാണ് ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായത്.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം സാള്‍ട്ട് ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. മിച്ചല്‍ മാര്‍ഷിനൊപ്പം രണ്ടാം വിക്കറ്റില്‍ 59 റണ്‍സും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.
റൈലി റൂസ്സോവിനൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഡല്‍ഹിക്ക് അനായാസ ജയമൊരുക്കുകയായിരുന്നു. സീസണില്‍ ഡല്‍ഹിയുടെ നാലാമത്തെ ജയം മാത്രമാണ്.
"
https://www.facebook.com/Malayalivartha