ഐപിഎല്‍ ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്തു
വിരാട് കോഹ്ലിയുടെ സെഞ്ചുറി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനിവാര്യമായ വിജയം സമ്മാനിച്ചു. ഐപിഎല്‍ ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.
63 പന്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ 100. അതില്‍ 12 ഫോറും നാല് സിക്സറും ഉള്‍പ്പെട്ടു.ആറാം ഐപിഎല്‍ സെഞ്ചുറിയാണ്. കൂടുതല്‍ സെഞ്ചുറിയെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡിനൊപ്പമെത്തി.സ്‌കോര്‍: ഹൈദരാബാദ് 5-186, ബാംഗ്ലൂര്‍ 2-187 (19.2)
സഹ ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് 47 പന്തില്‍ 71 റണ്‍ നേടി. ഇരുവരും ഒന്നാംവിക്കറ്റില്‍ അടിച്ചുകൂട്ടിയത് 172 റണ്‍. മാക്സ്വെലും (5) ബ്രേസ്വെലും (4) വിജയം പൂര്‍ത്തിയാക്കി.
ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസെന്റെ സെഞ്ചുറിയാണ് (51 പന്തില്‍ 104) ഹൈദരാബാദിന് മികച്ച സ്‌കോര്‍ നല്‍കിയത്.
"
https://www.facebook.com/Malayalivartha