ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലം: ധോണിയെ സ്വന്തമാക്കി പൂണെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തിയ പുതിയ രണ്ടു ടീമുകളിലേക്കുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ മഹേന്ദ്ര സിങ് ധോണിയെ പൂണെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് ധോണിയെ പൂണെ ടീമിലേക്ക് കൊണ്ടുവന്നത്. സുരേഷ് റെയ്നയെ രാജ്കോട്ട് ഇതേ തുകയ്ക്ക് തന്നെ സ്വന്തമാക്കി.
അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന്, സ്റ്റീവ് സ്മിത്ത്, ഡുപ്ലസി എന്നിനരെ പൂണയും. രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, ജയിംസ് ഫോക്നര്‍, ബ്രവോ എന്നിവരെ രാജ്കോട്ടും സ്വന്തമാക്കി. പുതിയ രണ്ട് ടീമുകള്‍ കൂടി വന്നതോട് കൂടിയാണ് ലേലം നടന്നത്. 2016,2017 സീസണുകളില്‍ മാത്രമാണ് ആ രണ്ട് പുതിയ ടീമുകള്‍ മത്സരിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha