ഐപിഎല്‍ വാതുവെപ്പ്; അന്വേഷണം അപൂര്‍ണമെന്ന് കോടതി
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണം അപൂര്‍ണമാണെന്നും കോടതി. വിട്ടുപോയ കാര്യങ്ങളെക്കുറിച്ച് ഒരു മാസത്തിനകം തുടരന്വേഷണം നടത്തണമെന്നും പാട്യാല അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.
കേസില്‍ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദില ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ നാലുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവര്‍ക്കെതിരെ മോക്ക ചുമത്താമെന്നും കോടതി പറഞ്ഞു. ഡല്‍ഹി, മുംബൈ പോലീസ് ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചാന്ദിലയും വാതുവെപ്പുകാരും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവുകള്‍ വളരെ ദുര്‍ബലമാണെന്ന് പറഞ്ഞ കോടതി ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കി. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ശ്രീശാന്ത് ഉള്‍പ്പെടെ 21 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha