എം.എസ്. ധോണി-സ്റ്റീഫന്‍ ഫ്ളെമിംഗ് കൂട്ടുകെട്ട് ഒന്നിക്കുന്നു
എം.എസ്. ധോണി-സ്റ്റീഫന്‍ ഫ്ളെമിംഗ് കൂട്ടുകെട്ട് പൂനയില്‍ ഒരുമിച്ചേക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനുവേണ്്ടി വിജയകരമായി പ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് വീണ്്ടും ഒന്നിക്കാന്‍ തയാറെടുക്കുന്നത്. എട്ടു സീസണുകളിലായി തുടര്‍ച്ചയായ രണ്്ട് ഐപിഎല്‍ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ധോണി-ഫ്ളെമിംഗ് കൂട്ടുകെട്ട് സൂപ്പര്‍ കിംഗ്സ് ഷോക്കേസിലെത്തിച്ചു.
ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും ജസ്റ്റീസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഐപിഎല്‍ ഗവേണിംഗ് ബോഡി രണ്്ടു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പൂന, രാജ്കോട്ട് എന്നീ രണ്്ടു ടീമുകളെ പുതുതായി തെരഞ്ഞെടുത്തത്.
ചെന്നൈ ഐപിഎല്ലില്‍നിന്നു പുറത്തായതോടെ അനാഥമായ ധോണിയെ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള പൂന ഫ്രാഞ്ചൈസിയാണു സ്വന്തമാക്കിയത്. ഇതോടെയാണ് മുന്‍ ന്യൂസിലന്‍ഡ് നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനുമായിരുന്ന സ്റ്റീഫന്‍ ഫ്ളെമിംഗ് പൂന ടീം പരിശീലകസ്ഥാനത്ത് എത്തുമെന്ന അഭ്യൂഹം ശക്തമായത്. രണ്്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക തീരുമാനമുണ്്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളെക്കുറിച്ച് ഫ്ളെമിംഗ് പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha