ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവി ഇന്‍ റെയ്‌ന ഔട്ട്
ജനുവരി 12ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങ്, ആശിഷ് നെഹ്‌റ എന്നിവര്‍ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. പേസ് ബൗളര്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരും നീലക്കുപ്പായത്തിലേക്ക് തിരിച്ചത്തെി. 2014 ഏപ്രിലിനു ശേഷം ആദ്യമായാണ് യുവരാജ് ഇന്ത്യന്‍ ടീമിലത്തെുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് നീലക്കുപ്പായത്തിലേക്ക് തിരിച്ചു വരവൊരുക്കിയത്. 2011ലാണ് നെഹ്‌റ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
അതേസമയം, സുരേഷ് റെയ്‌ന ഏകദിന ടീമില്‍ നിന്നും പുറത്തായി. ധോണിയുടെ സ്വന്തക്കാരനെന്ന് വിശേഷിപ്പിക്കുന്ന റെയ്‌ന മോശം ഫോമിനെത്തുടര്‍ന്നാണ് ടീമിലിടം പിടിക്കാതെ പോയത്. ട്വന്റി20 ടീമിന്റെ നായകസ്ഥാനത്ത് മഹേന്ദ്രസിങ് ധോണി തുടരും. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ധോണി ടീമിനെ നയിക്കും. ട്വന്റി20 ലോകകപ്പ് കൂടി മുന്‍കൂട്ടിക്കണ്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ, അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ഓസീസിനെതിരെ കളിക്കുക.
ട്വന്റി20 ടീമിലേക്ക് വിളിയെത്തിയ യുവ്‌രാജ് 2014 ഏപ്രിലിനു ശേഷം ആദ്യമായാണ് ദേശീയ ടീമില്‍ ഇടംനേടുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് യുവിയ്ക്ക് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. നെഹ്‌റയും ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. ഐ.പി.എല്ലില്‍ ഉള്‍പ്പെടെ ട്വന്റി20മത്സരങ്ങളില്‍ നെഹ്‌റ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
പരിക്കേറ്റ് ഏറെക്കാലമായി പുറത്തായിരുന്ന പേസര്‍ മുഹമ്മദ് ഷാമിയും തിരിച്ചെത്തി. ഇഷാന്ത് ശര്‍മയെയും ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലെ മികച്ച പ്രകടനം രവീന്ദ്ര ജഡേജയ്ക്ക് ഏകദിന ടീമിലേക്കെടുക്കുന്നതിന് തുണയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha