ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി
ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനെതിരെ (ഡി.ഡി.സി.എ) ഉയര്‍ന്ന അഴിമതിക്കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പിന്തുണയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലിയും. ജയ്റ്റ്‌ലി തങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്റൊയി പ്രവര്‍ത്തിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ച വ്യക്തിയാണ് ജയ്റ്റ്‌ലി. തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ഏതു സമയത്തും ചെയ്യുമായിരുനെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ എന്നിവരും നേരത്തെ തന്നെ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടായിട്ടുള്ള സമയങ്ങളിലെല്ലാം സഹായത്തിനായി ജെയ്റ്റ്‌ലി ഉണ്ടായിരുന്നുവെന്ന് സെവാഗ് ട്വീറ്റ് ചെയ്തു. മികച്ച രീതിയിലാണ് അദ്ദേഹം കളിക്കാരോട് ഇടപഴകിയിരുന്നത്. ഏതെങ്കിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടാല്‍ മതിയാവുമായിരുന്നു. അദ്ദേഹം എല്ലാം നോക്കിക്കൊള്ളും. കളിക്കാര്‍ തെറ്റു ചെയ്താല്‍ അത് തിരുത്താനും അവര്‍ക്ക് നീതി ലഭിക്കാനും മുന്‍നിരയില്‍ അദ്ദേഹം ഉണ്ടാവുമെന്നും സെവാഗ് വ്യക്തമാക്കി. മുന്‍ക്രിക്കറ്റ് താരമായിരുന്ന കീര്‍ത്തി ആസാദ് ജെയ്റ്റ്‌ലിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha