രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നു
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നു. ഫെബ്രുവരില്‍ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന പരമ്പരയ്ക്കു ശേഷമാവും ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഫെബ്രുവരി 20 മുതല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റാവും 34കാരനായ മക്കല്ലത്തിന്റെ അവസാന രാജ്യാന്തര മല്‍സരം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത െ്രെകസ്റ്റ് ചര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ജയത്തിനു ശേഷം മക്കല്ലം തന്നെയാണ് പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ വെല്ലിങ്ടണില്‍ ഫെബ്രുവരി 12ന് ആരംഭിക്കുന്ന ടെസ്റ്റ് മല്‍സരം മക്കല്ലത്തിന്റെ 100ാം ടെസ്റ്റാവും. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഏറ്റവുമധികം മല്‍സരങ്ങള്‍ തുടര്‍ച്ചയായി കളിച്ച താരമാണ് മക്കല്ലം. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പരയ്ക്കു ശേഷം മാത്രം വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടാല്‍ മതിയെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നതാണ് വിരമിക്കല്‍ സംബന്ധിച്ച വിവരം നേരത്തെ പുറത്തുവിടാന്‍ ഇടയാക്കിയതെന്ന് മക്കല്ലം പറഞ്ഞു. മക്കല്ലം വിരമിക്കുന്നതോടെ ട്വന്റി20 ലോകകപ്പില്‍ കേയ്ന്‍ വില്യംസണാവും കിവീസിനെ നയിക്കുക.
2012ല്‍ റോസ് ടെയ്‌ലറിന്റെ പിന്‍ഗാമിയായാണ് മക്കല്ലം കിവീസ് ടീമിന്റെ നായകനാകുന്നത്. വിക്കറ്റ് കീപ്പര്‍ കൂടിയായ മക്കല്ലത്തിന്റെ നായകത്വത്തില്‍ കിവീസ് ആക്രമണ സൗഭവമുള്ള ടീമായി മാറി. ഏകദിന ക്രിക്കറ്റ് ഫൈനലില്‍ എത്താനും ടീമിനു സാധിച്ചു. സ്വന്തം നാട്ടില്‍ ഏറ്റവുമധികം ടെസ്റ്റ് മല്‍സരങ്ങളില്‍ തോല്‍ക്കാത്ത ടീമെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം കിവീസ് സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നേടിയ പരമ്പര ജയത്തോടെ തുടര്‍ച്ചയായി 13 അപരാജിത ടെസ്റ്റ് മല്‍സരങ്ങളാണ് കിവീസ് പൂര്‍ത്തിയാക്കിയത്. 29 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 11 വിജയമെന്ന മക്കല്ലത്തിന്റെ വിജയശതമാനം, മറ്റേത് കിവീസ് നായകനേക്കാളും മികച്ചതാണ്. മക്കല്ലത്തിന്റെ നായകത്വത്തില്‍ ഒരുപിടി കേയ്!ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി മികച്ച താരങ്ങളെ വാര്‍ത്തെടുക്കാനും കിവീസിനായി.
254 ഏകദിനങ്ങളില്‍ നിന്ന് 5909 റണ്‍സ് നേടിയിട്ടുള്ള മക്കല്ലം, അഞ്ച് സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളും നേടി. 166 റണ്‍സാണ് ഉയര്‍ന്ന ഏകദിന സ്‌കോര്‍. സ്‌െ്രെടക്ക് റേറ്റ് 95.03. 99 ടെസ്റ്റുകളില്‍ നിന്ന് 11 സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളുമുള്‍പ്പെടെ 6273 റണ്‍സ് മക്കല്ലം നേടിയിട്ടുണ്ട്. 302 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha