പോരാട്ടം കടുക്കും.... ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും...
ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊളംബോയിലാണ് മത്സരം. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ഹോട്സ്റ്റാറിലും തത്സമയം കാണാനാകും. ഹോട് സ്റ്റാറില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാതെ മത്സരം സൗജന്യമായി കാണാനാവും.
മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. ഫൈനലിന് റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളെ മത്സരം പൂര്‍ത്തിയാക്കും. നാളെയും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
നിലവിലെ ജേതാക്കളായ ശ്രീലങ്ക ഹോം ഗ്രൗണ്ടില്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ലങ്കക്കായിരുന്നു. ഏഷ്യാ കപ്പില്‍ എട്ടാം കിരീടം തേടിയാണ് രോഹിത് ശര്‍മ്മയും സംഘവുമിറങ്ങുന്നത്. എന്നാല്‍ ഏഴാം കിരീടത്തോടെ ശ്രീലങ്ക ഇന്ത്യക്കൊപ്പമെത്താമെന്ന പ്രതീക്ഷയിലാണ് .
https://www.facebook.com/Malayalivartha