മുഹമ്മദ് ആമിറിനൊപ്പം കളിക്കാന്‍ വിസമ്മതിച്ച് പാക്ക് ക്രിക്കറ്റ് താരങ്ങള്‍
വാതുവയ്പ് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച പേസര്‍ മുഹമ്മദ് ആമിര്‍ ടീമിലേക്ക് മടങ്ങിവരുന്നതില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്‍ അസര്‍ അലി നല്‍കിയ രാജി പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) സ്വീകരിച്ചില്ല.
അഞ്ചുവര്‍ഷത്തെ വിലക്ക് കാലാവധി കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്തിയ ആമിര്‍ ലാഹോറിലെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് അസറും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസും ക്യാമ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് രാജി അറിയിച്ചുകൊണ്ട് അസര്‍ പിസിബിയെ സമീപിച്ചത്. എന്നാല്‍ ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ രാജി സ്വീകരിച്ചില്ല.
രാജ്യത്തിന്റെ അഭിമാനത്തിന് മുറിവേല്‍പ്പിച്ച ആളോടൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ തനിക്ക് സാധിക്കില്ലെന്ന് അസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുന്‍ പേസ് താരങ്ങളായ ഇമ്രാന്‍ ഖാനും വസിം അക്രമും ആമിറിന്റെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ആമീറിനെ വീണ്ടും പാകിസ്താന്‍ ടീമിലേക്ക് പരിഗണിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി ചൊവ്വാഴ്ച തളളി.
2010ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് ആമീര്‍ ഒത്തുകളിച്ചതായി തെളിഞ്ഞത്. തുടര്‍ന്ന് ആമിറിന് മൂന്ന് മാസവും സല്‍മാന്‍ ബട്ടിനും മുഹമ്മദ് ആസിഫിനും ആറ് മാസവും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. അടുത്ത മാസം ന്യൂസിലണ്ടില്‍ നടക്കുന്ന പരമ്പരയിലേക്കാണ് 23കാരനായ ആമിറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ടീമില്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha