ഡര്‍ബനിലും കറങ്ങി വീണ് ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് പരമ്പരയിലെ ഡര്‍ബനിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിനു ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ബാറ്റിംഗ് നിര പൂര്‍ണമായും തകര്‍ന്നതാണ് ദക്ഷിണാഫ്രിക്കയെ കനത്ത തോല്‍വിയിലേയ്ക്ക് നയിച്ചത്. അവസാന ദിനം ആറ് വിക്കറ്റ് ശേഷിക്കേ 280 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക ഇംഗ്ലീഷ് സ്പിന്നര്‍ മൊയിന്‍ അലിക്ക് മുന്നില്‍ കറങ്ങി വീണു. 37 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷയുമായിരുന്ന എ.ബി.ഡിവില്ലിയേഴ്‌സിനു അഞ്ചാം ദിനം ഒരു റണ്‍ പോലും നേടാന്‍ കഴിഞ്ഞില്ല. മൊയിന്‍ അലിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഡിവില്ലിയേഴ്‌സ് വീണത്.
പിന്നീട് പവലിയനിലേയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. 174 റണ്‍സില്‍ അവരുടെ പോരാട്ടം അവസാനിച്ചു. അവസാന ദിനം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 38 റണ്‍സ് മാത്രം. ഇതില്‍ 26 റണ്‍സും നേടിയ ജെ.പി.ഡുമ്മിനി പുറത്താകാതെ നിന്നു. നാല് വിക്കറ്റ് നേടിയ സ്റ്റീവ് ഫിന്നും മൂന്ന് വിക്കറ്റ് നേടിയ മൊയിന്‍ അലിയുമാണ് ഇംഗ്ലീഷ് വിജയം അനായാസമാക്കിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റ് നേടിയ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ ഇന്ത്യയോട് ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞിരുന്നു.
സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 303, രണ്ടാം ഇന്നിംഗ്‌സ് 326. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 214, രണ്ടാം ഇന്നിംഗ്‌സ് 174.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha