ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ആര്. അശ്വിന് ഒന്നാമത്
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഇന്ത്യന്‍ താരം ആര്. അശ്വിന് ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനെ പിന്തള്ളിയാണ് അശ്വിന് ഒന്നാമതെത്തിയത്. 1973ന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ പട്ടികിയില്‍ ഒന്നാമത് എത്തുന്നത്. ബിഷന്‍ സിങ് ബേദിയാണ് ഈ പട്ടികയില്‍ അവസാനം ഇടം നേടിയ ഇന്ത്യന്‍ താരം.
ഈ വര്‍ഷം മാത്രം ഒന്‍പത് ടെസ്റ്റുകളില്‍ നിന്നായി 62 വിക്കറ്റുകളാണ് അശ്വിന്റെ നേട്ടം. കരിയറില്‍ ആദ്യമായാണ് അശ്വിന് ഐ.സി.സി പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നത്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്. ഡെയ്ല്‍ സ്റ്റെയിന്, സ്റ്റുവര്‍ക്ക് ബ്രോഡ്, യാസിര്‍ ഷാ, ജയിംസ് ആന്ഡേഴ്സണ് എന്നീ താരങ്ങള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. കെവിന് വില്യംസണ്, ജോ റൂട്ട്, എ.ബി ഡിവില്യേഴ്സ്, ഡേവിഡ് വാര്‍ണര്‍, എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ പതിനൊന്നാം സ്ഥാനത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha