യുവരാജ് സിംഗിനെ ഒഴിവാക്കി ഡല്‍ഹി ഡേര് ഡവിള്‍സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ ഡല്‍ഹി ഡേര് ഡവിള്‍സ് യുവരാജ് സിംഗിനെ ഒഴിവാക്കി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് യുവരാജിനെ ഡല്‍ഹി നിലനിര്‍ത്താതിരുന്നത്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന വിലയായ 16 കോടി മുടക്കിയായിരുന്നു യുവിയെ ഡല്‍ഹി സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം 16 കോടി മുടക്കി ടീമിലെത്തിച്ച യുവരാജായിരുന്നു ഡല്‍ഹിയുടെ പ്രതീക്ഷ. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായില്ല. 14 മത്സരങ്ങളില്‍ നിന്ന് 248 റണ്‍സ് മാത്രം നേടാനാണ് യുവിക്കായത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള യുവരാജിനെ സ്വന്തമാക്കാന്‍ ടീമുകള്‍ എത്തുമെന്ന് സംശയമില്ല.
ഡ്വെയിന്‍ സ്റ്റെയിന്, കെവിന് പീറ്റിയേഴ്സന്, ഇഷാന്ത് ശര്‍മ എന്നിവരെ ഹൈദരാബാദ് സണ്‍റൈസേഴ്സ് ഒഴിവാക്കി. 10.5 കോടി മുടക്കി കഴിഞ്ഞ വര്‍ഷം ടീമിലെത്തിച്ച ദിനേശ് കാര്‍ത്തിക്കിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഒഴിവാക്കി. ജോര്‍ജ് ബെയ്ലി, തിസാര പെരേര എന്നിവരെ കിങ്സ് ഇലവന് പഞ്ചാബും ഒഴിവാക്കി. ഏപ്രില്‍ എട്ട് മുതല്‍ മെയ് 24 വരെയാണ് ഐ.പി.എല്‍ ഒമ്പതാം സീസണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha