ഐ.പി.എല്‍ പ്രതിഫലത്തില്‍ താരമായി വിരാട് കോഹ്ലി
ഐ.പി.എല്ലില്‍ താരങ്ങളുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത് വിട്ടു. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനും ഐ.പി.എല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവുമായ വിരാട് കോഹ്ലിയാണ് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത്. 15 കോടിയാണ് കോഹ്ലിയുടെ പ്രതിഫലം. രണ്ടാം സ്ഥാനത്ത് ഏകദിന നായകന്‍ എം.എസ് ധോണിയും ഓപ്പണര്‍ ശിഖര്‍ ധവാനുമാണുള്ളത്. ഇരുവര്‍ക്കും 12.5 കോടി രൂപയാണ് പ്രതിഫലം.
മൂന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 11.5 കോടിയാണ് താരത്തിന്റെ പ്രതിഫലം. ഗൗതം ഗംഭീര്‍(10 കോടി), സുരേഷ് റെയ്‌ന (9.5 കോടി), അജിങ്ക്യ രഹാനെ(8 കോടി), ഹര്‍ഭജന്‍ സിംഗ്(8 കോടി), അശ്വിന്‍(7.5) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.
ടീമുകള്‍ നിലനിര്‍ത്തിയ വിദേശതാരങ്ങളില്‍ കീറോണ്‍ പൊള്ളാര്‍ഡ് (9.7കോടി), എ ബി ഡിവില്യേഴ്‌സ്(9.5കോടി), ക്രിസ് ഗെയ്ല്‍ (8.40 കോടി), ലസിത് മലിംഗ(8.1കോടി)ജെയിംസ് ഫോക്‌നോര്‍(5.1 കോടി), ഡേവിഡ് മില്ലര്‍(5കോടി), ഫാഫ് ഡൂപ്ലെസി(4.75 കോടി), ഡ്വയിന്‍ ബ്രാവോ(4 കോടി), സ്റ്റീവന്‍ സ്മിത്ത്(4 കോടി), ബ്രണ്ടന്‍ മക്കല്ലം(3.25 കോടി) എന്നിങ്ങനെയാണ് പ്രതിഫലം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha