മുഹമ്മദ് ആമിര്‍ പാകിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി
കോഴ വിവാദത്തെതുടര്‍ന്ന് വിലക്ക് നേരിട്ട പാകിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍ ടീമില്‍ തിരികെ എത്തി. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക് ടീമിനാണ് ആമിര്‍ ഇടംപിടിച്ചിരിക്കുന്നത്. 2010ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉയര്‍ന്ന കോഴ ആരോപണത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ആമിറിന് അഞ്ച് വര്‍ഷത്തെ വിലക്കും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.
വിലക്കിന് ശേഷം തിരിച്ചെത്തിയ ആമിര്‍ മികച്ച ഫോമിലാണ് കളിക്കുന്നതെന്നും. അതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍ ഹാറൂണ്‍ റഷീദ് പറഞ്ഞു. ലോര്‍ഡ്‌സില്‍ 2010ല്‍ നടന്ന ടെസ്റ്റിലാണ് ആമിര്‍ അവസാനമായി പാകിസ്ഥാന്‍ ജഴ്‌സി അണിഞ്ഞത്. ആമിറിനൊപ്പം ഒത്ത് കളിച്ച സല്‍മാന്‍ ബട്ട്, മൂഹമ്മദ് ആസിഫ് എന്നിവരേയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ വിലക്ക് കാലാവധി അവസാനിച്ച ആമിര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് വരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha