ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഷെയ്ന് വാട്സണെ ഒഴിവാക്കി 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 12-നാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്.
സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമില്‍ ജോയല്‍ പാരിസ്, സ്കോട് ബൊലാന്‍ഡ് എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. ഡേവിഡ് വാര്‍ണര്‍-ആരോണ്‍ ഫിഞ്ച് സഖ്യമാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. സ്പിന്നര്‍ നഥാന്‍ ലയോണിനും ടീമില്‍ സ്ഥാനം ലഭിച്ചില്ല. മാര്‍ഷ് സഹോദരന്മാരായ ഷോണും മിച്ചലും ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള മിച്ചല്‍ സ്റ്റാര്‍ക്കിനെയും പരിഗണിച്ചില്ല.
ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, ജോര്‍ജ് ബെയ്ലി, ഗ്ലെന്‍ മാക്സ്വെല്, മിച്ചല്‍ മാര്‍ഷ്, മാത്യൂ വേഡ്, ജയിംസ് ഫോക്നര്‍, കെയ്ന്‍ റിച്ചാര്ഡ്സണ്, ജോഷ് ഹേസില്‍വുഡ്, സ്കോട് ബൊലാന്‍ഡ്, ജോയല്‍ പാരിസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha