വനിത ട്വന്റി20 പരമ്പര... ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ 38 റണ്‍സ് തോല്‍വി
വനിത ട്വന്റി20 പരമ്പര... ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ 38 റണ്‍സ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷുകാര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 197 റണ്‍സെടുത്തു.
ഇന്ത്യക്ക് ഇത്രയും ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപണര്‍ ഡാനി വിയാട്ടിന്റെയും (47 പന്തില്‍ 75) നാറ്റ് സിവര്‍ ബ്രണ്ടിന്റെയും (53 പന്തില്‍ 77) അര്‍ധ ശതകങ്ങളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. 42 പന്തില്‍ 52 റണ്‍സെടുത്ത ഓപണര്‍ ഷഫാലി വര്‍മാണ് ഇന്ത്യന്‍ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഓപ്പണര്‍ ഷെഫാലി വര്‍മ (42 പന്തില്‍ 52) അര്‍ധസെഞ്ചുറിയോടെ പൊരുതിയെങ്കിലും പിന്നാലെയത്തിയ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായി കഴിഞ്ഞില്ല. ഹര്‍മന്‍പ്രീത് (26), റിച്ചാഘോഷ് (21) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. സ്മൃതി മന്ഥാന (ആറ്). ജമീമ റോഡ്രിഗസ് (നാല്), കനിക അഹൂജ (15) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ആമി ജോണ്‍സ് ഒമ്പത് പന്തില്‍ 23 റണ്‍സ് നേടി. ഇന്ത്യക്കായി രേണുക സിങ് മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി രേണുക സിങ്ങും ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്കിള്‍സ്‌റ്റോണും മൂന്ന് വിക്കറ്റെടുത്തു.
ശെയ്ഖ ഇസ്ഹാഖിനും ശ്രേയങ്ക പാട്ടീലിനും അന്താരാഷ്ട്ര ട്വന്റി20 അരങ്ങേറ്റം ഒരുക്കിയ ഇന്ത്യയുടെ ആദ്യ ഇലവനില്‍ മലയാളി താരം മിന്നു മണിക്ക് ഇടംനേടാനായില്ല. ഇംഗ്ലണ്ട് കുറിച്ച കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ക്ക് മൂന്നാം ഓവറില്‍ ഓപണര്‍ സ്മൃതി മന്ദാനയെ (6) നഷ്ടമായി. സ്മൃതിയെ സിവര്‍ ബ്രണ്ട് ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 20. ആറാം ഓവറില്‍ ജെമിമ റോഡ്രിഗസ് (4) ഫ്രെയ കെമ്പിന് വിക്കറ്റ് നല്‍കി മടങ്ങി. 41 റണ്‍സിനിടെ രണ്ടുപേര്‍ കരക്ക് കയറിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി തീര്‍ന്നു.
്അതേസമയം ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 10ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ശനിയാഴ്ച നടക്കും. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ കളിക്ക് ഞായറാഴ്ച വാംഖഡെ സ്‌റ്റേഡിയം തന്നെ വേദിയാവും.
"
https://www.facebook.com/Malayalivartha