മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഗെയ്‌ലിനെതിരെ വ്യാപക പ്രതിഷേധം
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. തന്റെ ഒപ്പം മദ്യപിക്കാന്‍ മാധ്യമ പ്രവര്‍ത്തകയെ ക്ഷണിച്ചുകൊണ്ടുള്ള ഗെയ്‌ലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികേയ്ന്‍സിനെതിരെയുള്ള മല്‍സരത്തിനിടെയാണ് മെല്‍ബണ്‍ റെനെഗഡ്‌സ് താരമായ ഗെയ്‌ലിന്റെ വിവാദ പരാമര്‍ശം.
15 പന്തില്‍ 41 റണ്‍സെടുത്ത് പുറത്തായി ക്രീസുവിട്ടുവരുന്ന ഗെയ്‌ലിനെ വനിതാ ചാനല്‍ റിപ്പോര്‍ട്ടറായ മെല്‍ മക്‌ലാഫ്‌ലിന്‍ ഇന്റര്‍വ്യൂവിനായി സമീപിക്കുകയായിരുന്നു. ബാറ്റിങ് വെടിക്കെട്ടിനെ പറ്റി ആരാഞ്ഞ മെല്ലിനോട്, \'നിങ്ങളുമായി ഒരു ഇന്റര്‍വ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകള്‍ ആദ്യമായി നേരിട്ട് കാണാന്‍ സാധിച്ചു, വളരെ നല്ലത്\' എന്നിങ്ങനെ പറഞ്ഞ് തുടങ്ങിയ ഗെയ്ല്‍ തുടര്‍ന്ന് ഒരു പടി കൂടെ കടന്ന് \'ഈ മല്‍സരം ഞങ്ങള്‍ ജയിക്കുമെന്നാണ് പ്രതീക്ഷ, അതിനു ശേഷം ഒരുമിച്ച് മദ്യപിക്കാം. നാണിക്കേണ്ട ബേബി\' എന്നും പറഞ്ഞു.
ഒരു നിമിഷം നിശബ്ദയായ മെല്‍, തുടര്‍ന്ന് ഗെയ്‌ലിനോട് അദ്ദേഹത്തെ അലട്ടിയ പരുക്കിനെക്കുറിച്ച് ചോദിച്ചു. പരുക്കില്‍ നിന്നു പൂര്‍ണ മോചിതനാകാന്‍ ശ്രമിക്കുകയാണെന്നു മറുപടി പറഞ്ഞ ഗെയ്ല്‍ തുടര്‍ന്ന് \'എന്നിട്ട് നിങ്ങളുടെ കണ്ണുകളില്‍ നോക്കി ഇരിക്കണം\' എന്നും പറഞ്ഞു. ഇതോടെ നന്ദി പറഞ്ഞ് മെല്‍ അതിവേഗം അവിടെ നിന്നു മടങ്ങി. ഗെയ്‌ലാകട്ടെ ചിരിച്ചുകൊണ്ട് സഹതാരങ്ങളുടെ അടുത്തേക്ക് നീങ്ങി.
ഗെയ്‌ലിന്റെ പരാമര്‍ശത്തെ ബിഗ് ബാഷ് ലീഗ് തലവന്‍ അന്റണി എവറാര്‍ഡും വിമര്‍ശിച്ചു. ഗെയ്‌ലിനോടും മെല്‍ബണ്‍ റെനെഗഡ്‌സ് ടീമിന്റെ മാനേജ്‌മെന്റിനോടും ഇതു സംബന്ധിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ല്‍ മാപ്പ് പറയണമെന്ന് ചാനല്‍ 10-ന്റെ കായിക വിഭാഗം തലവന്‍ ഡേവിഡ് ബര്‍ഹാം ആവശ്യപ്പെട്ടു. ന്നാല്‍ അതൊരു തമാശ മാത്രമായിരുന്നുവെന്ന് ഗെയ്ല്‍ പിന്നീട് പ്രതികരിച്ചു.
ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രിയ ആഭ്യന്തര കായിക മല്‍സരങ്ങളിലൊന്നായ ബിഗ് ബാഷ് ലീഗ്, ഓസ്‌ട്രേലിയന്‍ ചാനല്‍ റേറ്റിങ്ങിലും ഒന്നാമതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha