ചരിത്രത്തിലേക്കൊരു ഇന്നിംഗ്‌സ്, ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ്
ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് അടിച്ച് മുംബൈ സ്‌കൂള്‍ വിദ്യാര്‍ഥി ലോക റിക്കാര്‍ഡിട്ടു. ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് പ്രണവ് ധനവാഡെയെന്ന പതിനഞ്ചുകാരന്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഭണ്ഡാരി കപ്പ് ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനവുമായി പ്രണവ് ധനവാഡെയാണ് ഒരു നൂറ്റോണ്ടോളം പഴക്കമുള്ള റെക്കോഡ് തകര്‍ത്തെറിഞ്ഞത്.
ആര്യ ഗുരുകുല്‍ സ്‌കൂളിനായി പാഡണിഞ്ഞ പ്രണവ് 28 സിക്‌സും 72 ബൗണ്ടറിയും സ്വന്തം പേരില്‍ കുറിച്ചു. ഇംഗ്ലീഷുകാരനായ കോളിന്‍സ് 1899ല്‍ നേടിയ 628 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഹാരിഷ് ഷീല്‍ഡ് കപ്പില്‍ പൃഥ്‌വി ഷാ നേടിയ 546 റണ്‍സ് എന്ന ഇന്ത്യയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും പ്രണവ് മറികടന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിംഗ്‌സില്‍ 1000 റണ്‍സ് ആരും നേടിയിട്ടില്ലയെന്നതും പ്രണവിനെ താരമാക്കുന്നു. കല്യാണ്‍ സ്വദേശിയായ പ്രണവിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇതാദ്യമായാണ് ഒരു മുബൈക്കാരന്‍ ലോക റെക്കോര്‍ഡ് തകര്‍ക്കുന്നത്. 2013 ല്‍ 546 റണ്‍സ് നേടിയ പ്രിഥ്വി ഷായുടെ പേരിലായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോറിനുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha