അക്കാദമിയില്‍ പണം വാങ്ങി സയീദ് അജ്മല്‍ വിവാദത്തില്‍
ഫൈസലാബാദിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ഭൂമിയില്‍ പണിത ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട് പാക്കിസ്താന്‍ സ്പിന്നര്‍ സയീദ് അജ്മല്‍ വിവാദത്തില്‍. യൂണിവേഴ്‌സിറ്റി സൗജന്യമായി നല്‍കിയ ഭൂമിയില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിച്ചശേഷം മെമ്പര്‍മാരില്‍ നിന്നും ഫീസ് വാങ്ങിയതായാണ് ആരോപണം. ക്രിക്കറ്റ് അക്കാദമിയില്‍ കളി പഠിക്കാനെത്തുന്നവരില്‍ നിന്നും 15,000 രൂപവീതം വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇത്തരത്തില്‍ 53 ലക്ഷത്തോളം രൂപ അജ്മല്‍ കൈപ്പറ്റിയതായും യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു.
എന്നാല്‍ സംഭവത്തില്‍ യൂണിവേഴ്‌സിറ്റി തന്റെ വിശദീകരണം കേട്ടില്ലെന്ന് അജ്മല്‍ ആരോപിച്ചു. ക്രിക്കറ്റില്‍ നിന്നും നന്നായി സമ്പാദിച്ചിരുന്നു. അതിന്റെ വലിയൊരു പങ്ക് അക്കാദമിക്കുവേണ്ടി ചെലവഴിക്കുകയും ചെയ്തു. അക്കാദമിയില്‍ നിന്നും വരുമാനം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അജ്മല്‍ പറഞ്ഞു. മെമ്പര്‍മാരില്‍ നിന്നും ഫീസ് ഈടാക്കിയത് ക്രിക്കറ്റ് കിറ്റ് ഉള്‍പ്പെടെയുള്ളവ വാങ്ങാനാണ്. സ്വകാര്യം ആവശ്യത്തിന് താന്‍ പണം ഉപയോഗിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റി അധികൃതരോട് ഇക്കാര്യം ബോധിപ്പിച്ചിരുന്നതാണെന്നും അജ്മല്‍ പറഞ്ഞു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha