രോഹിത് തിളങ്ങി, ഓസീസിന് വിജയ ലക്ഷ്യം 309
മികച്ച ഫോം തുടരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും കുറിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. 127 പന്തില്‍ 124 റണ്‍സെടുത്ത രോഹിതിന്റെ മികവില്‍ ഇന്ത്യ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ്. 111 പന്തില്‍ 11 ഫോറുകളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ സെഞ്ചുറി ഇന്നിങ്‌സ്. നിര്‍ഭാഗ്യംകൊണ്ടാണ് രോഹിത് റണ്ണൗട്ടായത്.
ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കി രോഹിത് ശര്‍മ (163 പന്തില്‍ 171) പുറത്താകാതെ നിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു ബ്രിസ്‌ബേനിലെ രോഹിതിന്റെ ബാറ്റിങ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ഒന്‍പതില്‍ വച്ച് ആറു റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിലെ രോഹിത് ശര്‍മ വിരാട് കോഹ്!ലി കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 21.3 ഓവറില്‍ 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 134 ല്‍ വച്ച് 59 റണ്‍സെടുത്ത കോഹ്‌ലി റണ്ണൗട്ടായി. 67 പന്തില്‍ നാലു ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്.
പിന്നീട് അജങ്ക്യ രഹാനെ വന്നതോടെ അധിക വിക്കറ്റു വീഴ്ചയില്ലാതെ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു കുതിച്ചു. മൂന്നാം വിക്കറ്റില്‍ രോഹിത്തും രഹാനെയും ചേര്‍ന്ന് 6.54 ശരാശരിയില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 80 പന്തില്‍ 89 റണ്‍സെടുത്ത രഹാനെ പുറത്തായി. ആറു ഫോറുകളും ഒരു സിക്‌സറും രഹാനെയുടെ മനോഹരമായ ഇന്നിങ്‌സിന് കരുത്തായി.
അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിനു മുന്നിലാണ്. മൂന്നു ഗംഭീര സെഞ്ചുറികള്‍ പിറന്ന ആദ്യമല്‍സരം ക്രിക്കറ്റ് ആരാധകര്‍ക്ക് ശരിക്കും വിരുന്നായിരുന്നു. ഇന്ത്യ കുറിച്ച 309 റണ്‍സ് വലിയ കഷ്ടപ്പാടൊന്നുമില്ലാതെ മറികടന്ന ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിന്റെ വിജയമാണു സ്വന്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha