ഐ.പി.എല്‍ ഒത്തുകളി അജിത് ചാന്ദിലയ്ക്ക് ആജീവാനന്ത വിലക്ക്
ഐ.പി.എല്‍ ഒത്തുകളി കേസില്‍ രാജസ്ഥാന് റോയല്‍സ് താരം അജിത് ചാന്ദിലയ്ക്ക് ബി.സി.സി.ഐ ആജീവാനന്ത വിലക്കേര്‍പ്പെടുത്തി. മുംബയ് ഇന്ത്യന്‍സ് താരം ഹികന്‍ ഷായ്ക്ക് അഞ്ചു വര്‍ഷവും ശശാങ്ക് മനോഹര്‍ അദ്ധ്യക്ഷനായ ബി.സി.സി.ഐയുടെ അച്ചടക്ക സമിതി വിലക്കേര്‍പ്പെടുത്തി. ക്രിക്കറ്റുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതിനും ഇരുവര്‍ക്കും വിലക്കുണ്ട്.
മലയാളി താരം എസ്.ശ്രീശാന്ത്, അങ്കിത് ചവാന് എന്നിവര്‍ക്ക് ബി.സി.സി.ഐ നേരത്തെ ആജീവനാനന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. തെളിവെടുപ്പ് വൈകിയതിനാലാണ് അജിത് ചാന്ദിലയുടെ ശിക്ഷയുടെ കാര്യത്തില്‍ തീരുമാനം വൈകിയത്.
മോശം പെരുമാറ്റം, ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചാന്ദില ചെയ്തതായി ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒത്തുകളിക്കുകയെന്ന ലക്ഷ്യത്തോടെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് താരത്തെ സമീപിച്ചു എന്നതാണ് ഷായ്ക്കെതിരായ കുറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha