ബി.സി.സി.ഐ. വീണ്ടും 'നോ' പറഞ്ഞു , ശ്രീശാന്തിന്റെ വഴിയടഞ്ഞു
രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന എസ്. ശ്രീശാന്തിന്റെ മോഹങ്ങളും കേരളത്തിന്റെ പ്രതീക്ഷയും അവസാനിക്കുന്നു. ഒത്തുകളിയുടെ പേരില്‍ ആജീവനാന്ത വിലക്കു നേരിടുന്ന കളിക്കാരുടെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് ബി.സി.സി.ഐ. ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.
ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള ശ്രീശാന്തിന്റെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടു ശക്തമായ സമ്മര്‍ദം പലപ്പോഴും ഉണ്ടായെങ്കിലും ബി.സി.സി.ഐ അതൊന്നും ചെവിക്കൊളളാന്‍ തയാറായിരുന്നില്ല. പതിവിനു വിപരീതമായി ഇത്തവണ കാര്യക്രമം വിട്ട് ശ്രീശാന്തിന്റെ കാര്യം ചര്‍ച്ചചെയ്ാന്‍ ബി.സി.സി.ഐ യോഗം തയാറായതായാണ് റിപ്പോര്‍ട്ട്. പക്ഷേ, അഭിഭാഷകന്‍ കൂടിയായ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അച്ചടക്ക നടപടിയില്‍ ഉറച്ചുനിന്നതോടെ തിരിച്ചുവരവു സാധ്യതയ്ക്കു കനത്ത പ്രഹരമേറ്റു.
ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ഓഫ് സ്പിന്നര്‍ അജിത് ചാന്ദിലയ്ക്ക് കഴിഞ്ഞദിവസം ബി.സി.സി.ഐ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് വിധിക്കുകയുണ്ടായി. കേസില്‍ ചാന്ദിലയ്‌ക്കൊപ്പം അറസ്റ്റിലായ ശ്രീശാന്തിനേയും അങ്കിത് ചവാനേയും രണ്ടുവര്‍ഷം മുമ്പേ ബി.സി.സി.ഐ വിലക്കിയിരുന്നു. പിന്നീട് ഡല്‍ഹി കോടതി ഇവരെ കുറ്റവിമുക്തരാക്കിയെങ്കിലും ബി.സി.സി.ഐയുടെ വിലക്കു തുടര്‍ന്നു.
ബോര്‍ഡ് സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ ഒത്തുകളി നടന്നതായി കണ്ടെത്തിയതാണ് കളിക്കാര്‍ക്കു തിരിച്ചടിയായത്. ബോര്‍ഡിന്റെ സുതാര്യത ഇല്ലാത്ത അന്വേഷണം സംബന്ധിച്ച് കടുത്ത ആക്ഷേപങ്ങള്‍ ഉണ്ടായി. എന്നാല്‍ ചാന്ദിലയ്‌ക്കെതിരായ നടപടി ബി.സി.സി.ഐ നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നതായി.
ക്ലീന്‍ ക്രിക്കറ്റ് എന്ന സന്ദേശവുമായി മികച്ച ഇമേജ് സൃഷ്ടിച്ചു മുന്നോട്ടുപോകാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ചാന്ദിലയ്‌ക്കെതിരേ നടപടി പ്രഖ്യാപിച്ചശേഷം നടന്ന ഒരു ചടങ്ങില്‍ ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. തെറ്റുകള്‍ക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ബി.സി.സി.ഐയില്‍ ശുദ്ധീകരണം ആവശ്യപ്പെട്ടുള്ള ലോധ കമ്മിഷന്‍ റിപ്പോര്‍ട്ടും ക്രിക്കറ്റ് അധികാരികളെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ ശ്രീയ്ക്കു മുന്നില്‍ വാതിലുകള്‍ തുറക്കാനുള്ള സാധ്യതയാണു മങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha