ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയം....അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിന് ജയം
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയം.... അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
37 പന്തില്‍ മൂന്ന് സിക്‌സും നാലു ഫോറുമുള്‍പ്പെടെ 52 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയും 26 പന്തില്‍ പുറത്താകാതെ 36 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് കളംവിടുകയായിരുന്നു. രോഹിതിനൊപ്പം ഓപണ്‍ ചെയ്ത സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും (1) സൂര്യകുമാര്‍ യാദവും (2) ആണ് പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 26 റണ്‍സെടുത്ത ഗാരെത് ഡെലാനിയാണ് ടോപ് സ്‌കോറര്‍.അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങിനെ (2) പുറത്താക്കി അര്‍ഷ്ദീപാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അതേ ഓവറില്‍ തന്നെ ഓപണര്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയെയും (5) മടക്കിയയച്ച് അര്‍ഷ്ദീപ് അയര്‍ലന്‍ഡിനെ പ്രതിരോധത്തിലാക്കുകയായിരുന്നു
ലോര്‍ക്കന്‍ ടക്കറിനൊപ്പം ക്രീസില്‍ കരുതലോടെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ഹാരി ടെക്ടറിനെ (4) പുറത്താക്കി ജസ്പ്രീത് ബുംറയും ആക്രമണത്തിനെത്തിയതോടെ അയര്‍ലന്‍ഡിന്റെ നില പരുങ്ങലിലായി. 10 റണ്‍സെടുത്ത ടക്കറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. എട്ടു പന്തില്‍ 12 റണ്‍സെടുത്ത് കര്‍ട്ടിസ് കാംഫറും പാണ്ഡ്യയുടെ പന്തില്‍ വീണു. ജോര്‍ജ്ജ് ഡോക്രെലിനെ (3) വീഴ്ത്തി മുഹമ്മദ് സിറാജും വിക്കറ്റ് വേട്ടക്കാരൊപ്പം ചേര്‍ന്നു. മാര്‍ക്ക് അഡയറിനെ (3) ദുബെയുടെ കൈകളിലെത്തിച്ച് ഹാര്‍ദിക് മൂന്നാം വിക്കറ്റും തികച്ചു. അക്‌സര്‍ പട്ടേല്‍ ബാരി മക്കാര്‍ത്തിയെ റണ്‍സൊന്നും എടുക്കാതെ പറഞ്ഞയക്കുമ്പോള്‍ അയര്‍ലന്‍ഡ് സ്‌കോര്‍ 11.2 ഓവറില്‍ എട്ടുവിക്കറ്റിന് 50 റണ്‍സ് മാത്രമാണ്.
ഗാരെത് ഡെലാനിയും ജോഷ്വ ലിറ്റിലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 14 റണ്‍സെടുത്ത ജോഷ്വ ലിറ്റില്‍ ബുംറക്ക് വിക്കറ്റ് നല്‍കി മടങ്ങി. 14 പന്തില്‍ രണ്ടും സിക്‌സും രണ്ടു ഫോറും നേടിയ ഡെലാനി റണ്ണൗട്ടായി.
https://www.facebook.com/Malayalivartha