ഇന്ത്യക്ക് വിജയലക്ഷ്യം 331, വാര്‍ണര്‍ക്കും മാര്‍ഷിനും സെഞ്ച്വറി
ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ച്വറികളുടെ മികവില്‍ സിഡ്‌നി ഏകദിനത്തില്‍ ഓസീസ് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. 100 പന്തില്‍ നിന്ന് ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ സെഞ്ചുറി ഇന്നിങ്‌സ്. ഓസീസ് ഓപ്പണറുടെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. 113 പന്തില്‍ 122 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി.
തൊട്ടുപിന്നാലെ മധ്യനിര ബാറ്റ്‌സ്മാന്‍ മിച്ചല്‍ മാര്‍ഷും (84 പന്തില്‍ 102) സെഞ്ചുറി കുറിച്ചു. 81 പന്തില്‍ ഒന്‍പതു ഫോറുകളും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിങ്‌സ്. മാര്‍ഷിന്റെ ആദ്യ രാജ്യാന്തര ഏകദിന സെ!ഞ്ചുറിയാണിത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്ത് ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ഓസീസിന് നഷ്ടമായി. ആറു റണ്‍സ് മാത്രമെടുത്താണ് ഫിഞ്ച് മടങ്ങിയത്.
തൊട്ടുപിന്നാലെയെത്തിയ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചെങ്കിലും ജസ്പ്രീത് ബുംമ്രയ്ക്കു മുന്നില്‍ സ്മിത്ത് മുട്ടുമടക്കി. 47 ബോളുകളില്‍ നിന്ന് 28 റണ്‍സെടുത്തായിരുന്നു സ്മിത്തിന്റെ മടക്കം. തുടര്‍ന്നിറങ്ങിയ ജോര്‍ജ് ബെയ്‌ലിയെ റിഷി ധവാനും ഡ്രസിങ് റൂമിലേക്ക് തിരിച്ചയച്ചു. ഏഴു റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് റണ്ണൗട്ടായി.
പരമ്പരയിലെ നാലു മല്‍സരങ്ങളും പരാജയപ്പെട്ട് പരമ്പര കൈവിട്ടിരിക്കുന്ന ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്. ആദ്യ മൂന്നു കളികളിലും മികച്ച സ്‌കോര്‍ നേടിയിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. നാലാം ഏകദിനത്തില്‍ ഓസീസിന്റെ കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ മനോഹരമായി പിന്തുടര്‍ന്നുവെങ്കിലും അവസാനം വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് പരാജയം വാങ്ങിയെടുക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha