മറക്കില്ല ആ ദിനങ്ങള്‍... ജൂണ്‍ 24 തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെയ്ന്റ് ലൂഷ്യയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തില്‍ ക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരുടെ പോര്; ലോകകപ്പില്‍ വീണ്ടും ഇന്ത്യ - ഓസ്ട്രേലിയ മത്സരം; ആവേശത്തോടെ ആരാധകര്‍
പഴയത് ഒന്നും മറക്കാന്‍ കഴിയില്ല. അന്നത്തെ തോല്‍വി പ്രത്യേകിച്ചും. 2023 നവംബര്‍ 19, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, നീലക്കുപ്പായത്തില്‍ 1.30 ലക്ഷം കാണികള്‍, അതിന്റെ എത്രയോ ഇരട്ടി ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ. തുടര്‍ച്ചയായി ലോകകപ്പിലെ പത്ത് മത്സരങ്ങളും വിജയിച്ച് കപ്പടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും അണിനിരക്കുന്ന ഇന്ത്യ.
പക്ഷേ അന്ന് ഓസ്ട്രേലിയയുടെ പ്രൊഫഷണിലിസത്തിലും ഇന്ത്യയുടെ ഭാഗ്യക്കേടിലും തട്ടി രാജ്യം മുഴുവന്‍ നെഞ്ച് പൊട്ടി ഓസീസ് ആറാം ലോകകിരീടം ഉയര്‍ത്തുന്നതിന് സാക്ഷിയായി മടങ്ങി. ദിവസങ്ങളെടുത്തു ആ തോല്‍വി സൃഷ്ടിച്ച മനോവിഷമത്തില്‍ നിന്ന് മുക്തരാകാന്‍ കളിക്കാര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, അമേരിക്ക എന്നിവരെ പരാജയപ്പെടുത്തി സൂപ്പര്‍ എട്ടിലേക്ക് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു. മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് കളിക്കേണ്ടത്. അതിലൊന്ന് സാക്ഷാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് എതിരെയാണ്.
ജൂണ്‍ 24 തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെയ്ന്റ് ലൂഷ്യയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരുടെ പോര്. ലോകകപ്പ് ഫൈനലില്‍ സ്വന്തം നാട്ടില്‍ തോല്‍വി വഴങ്ങിയതിന്റെ പ്രതികാരം ഇന്ത്യ വീട്ടുമോ അതോ മറ്റൊരു ലോകകപ്പ് മത്സരത്തില്‍കൂടി ഓസ്ട്രേലിയയുടെ മുന്നില്‍ മുട്ടിടിക്കുമോ എന്ന ആശങ്കയിലും നെഞ്ചിടിപ്പിലുമാണ് ആരാധകര്‍.
സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി ജൂണ്‍ 20ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലും, ജൂണ്‍ 22ന് ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി ആന്റിഗ്വയിലുമാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍. സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിടുക. രണ്ട് ഗ്രൂപ്പുകളുള്ള സൂപ്പര്‍ എട്ടില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും. അതിനാല്‍ തന്നെ ഈ ലോകകപ്പിലും ഒരു ഇന്ത്യ - ഓസ്ട്രേലിയ ഫൈനലിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല.
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യ ഇതിനകം സൂപ്പര്‍ 8 ഉറപ്പിച്ചുകഴിഞ്ഞു. സൂപ്പര്‍ എട്ടില്‍ മാറ്റുരയ്ക്കുന്ന എല്ലാ ടീമുകളും ഇതുവരെ വ്യക്തമായിട്ടില്ല. സൂപ്പര്‍ 8ലെത്തുന്ന മറ്റ് ടീമുകള്‍ ആരൊക്കെയെന്ന കണക്കുകൂട്ടലുകള്‍ തുടരവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ടീമിന്റെ എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കായിരിക്കും. ഇത് മത്സരങ്ങള്‍ വീട്ടിലിരുന്ന് സുഗമമായി കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമൊരുക്കും. സാധാരണഗതിയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ കരീബിയന്‍ ദ്വീപുകളില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുക ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രയാസമായിരുന്നു.
എന്നാല്‍ ഇത്തവണ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇതിനൊരു മാറ്റം വരികയാണ്. സെന്റ് ലൂസിയയില്‍ ജൂണ്‍ 24-ാം തിയതി ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഇന്ത്യ-ഓസ്‌ട്രേലിയ സൂപ്പര്‍ 8 പോരാട്ടം ആരംഭിക്കും. ജൂണ്‍ 20ന് ബാര്‍ബഡോസിലും 22ന് ആന്റിഗ്വയിലുമാണ് ടീം ഇന്ത്യയുടെ മറ്റ് സൂപ്പര്‍ 8 മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളിലെ എതിരാളികള്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജൂണ്‍ 24ന് സെന്റ് ലൂസിയയിലെ ഡാരന്‍ സമി നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ സൂപ്പര്‍ 8ല്‍ മുഖാമുഖം വരുന്നത്. ഇരു ടീമുകളും സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് എയിലാണുള്ളത്. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഏതൊക്കെയെന്ന് ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. അന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോക കിരീടം ഉയര്‍ത്തിയിരുന്നു. ഇതിന് ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ പകരംവീട്ടുകയാണ് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം.
https://www.facebook.com/Malayalivartha