രോഹിത് ശര്‍മയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ അവസാന ഏകദിനത്തില്‍ രോഹിതിനെ പുറത്താക്കിയ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. അമ്പയര്‍ ഔട്ട് വിധിച്ചിട്ടും ക്രീസ് വിടാന്‍ വൈകിയ രോഹിത്തിന്റെ നടപടി ശരിയായില്ലെന്ന് ഐ.സി.സി വ്യക്തമാക്കി.
99 റണ്‍സില് നില്‍ക്കെയാണ് രോഹിത്ത് ഹേസ്റ്റിംഗ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെന്ന് അമ്പയര്‍ വിധിച്ചത്. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ രോഹിത് മടികാണിക്കുകയായിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസില്‍ കുറച്ച് സമയം നിന്ന ശേഷമാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയത്.
പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനമാണ് രോഹിത് ശര്‍മ്മ കാഴ്ചവെച്ചത്. പരമ്പരയില്‍ 441 റണ്‍സെടുത്ത രോഹിത് ശര്മ്മ, ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്വെച്ച് ഒരു ഏകദിന പരമ്പരയില് ഏറ്റവുമധികം റണ്‍സെടുത്ത താരമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha