ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ട്വന്റി 20 ലോക കപ്പിനു മുന്നോടിയായുള്ള പരമ്പരയിലെ ആദ്യ മല്‍സരം ഉച്ചയ്ക്ക് രണ്ടു മുതല്‍. അഡ്‌ലെയ്ഡ് സ്‌റ്റേഡിയത്തില്‍.
ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവല്‍ സ്‌റ്റേഡിയം ഇന്നൊരു സാംപിള്‍ വെടിക്കെട്ടിനു തയ്യാറെടുക്കുകയാണ്. കുട്ടി ക്രിക്കറ്റിലെ രാജ്യാന്തര പൂരത്തിന് എപ്രലില്‍ കൊടിയുയരും അതിന്റെ ആവേശത്തിലേക്ക് അരങ്ങുണര്‍ത്താനാണി ചെറു പൂരം.
ട്വന്റി ട്വന്റി ലോകകപ്പിനുള്ള മുന്നൊരുക്കമായതിനാല്‍ ഇരു ടീമുകളും തങ്ങളുടെ ശക്തി പുറത്തെടുക്കും. ഏകദിന പരമ്പരയിലെ തോല്‍വിക്കുശേഷം പ്രതീക്ഷയുമായാണ് ധോണിയും കൂട്ടരും ഇന്ന് പാഡണിയുന്നത്. ട്വന്റി ട്വന്റിയ്ക്ക് വലിയ പ്രാധാന്യം നല്‍കാത്ത ഇന്ത്യന്‍ ടീം രാജ്യാന്തര തലത്തില്‍ ട്വന്റി ട്വന്റി ഫോര്‍മാറ്റില്‍ 57 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയില്‍ മല്‍സരിച്ചത് 29 എണ്ണത്തില്‍ മാത്രം. അതില്‍ 15ലും തോല്‍വി.
2014 ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു ശേഷം യുവരാജ് ആദ്യമായി തിരിച്ചെത്തിയ ടീമില്‍ ബാറ്റിങ് നിരയില്‍ പക്ഷെ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല രോഹിത് ശര്‍മ ശിഖര്‍! ധവാന്‍ സഖ്യം തന്നെയാവും തുടക്കത്തില്‍ ബാറ്റ് ചെയ്യുക. കോലിയുടെ പൊസിഷനിലും മാറ്റം വരില്ലവരില്ല. ബോളിങ് നിരയിലെ അശ്വിവിനും ജഡേജയുമടക്കമുള്ള അഞ്ചു പേരുടെ പ്രകടനവും നിര്‍ണായകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha