ഇന്ത്യ-സിംബാബ്വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം
ഇന്ത്യ-സിംബാബ്വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന യുവനിരയ്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് സിംബാബ്‌വെ പര്യടനം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കളിക്കില്ല. ലോകകപ്പ് വിജയത്തിന്റെ ഊര്‍ജവുമായാണ് ഇന്ത്യന്‍ യുവനിര ഹരാരെയിലിറങ്ങുന്നത്.
ദുര്‍ബലരായ സിംബാബ്വെക്കെതിരെ അഞ്ച് മത്സരങ്ങളങ്ങിയ പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യമാക്കുന്നത്. നായകനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകമാണ് ഈ പരമ്പര. ആര്‍ക്കൊക്ക ആദ്യ ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് ആകാംക്ഷ.
ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനില്ല. പകരം സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ, ജിതേഷ് ശര്‍മ, എന്നിവരെ ടീമിലെടുത്തു. ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
https://www.facebook.com/Malayalivartha