വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ.... ആദ്യ ടി20 യില്‍ ഇന്ത്യയെ അട്ടിമറിച്ച് സിംബാബ്‌വെ
വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ.... ആദ്യ ടി20 യില്‍ ഇന്ത്യയെ അട്ടിമറിച്ച് സിംബാബ്‌വെ. 13 റണ്‍സിന്റെ ജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്.
116 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി 29 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്‍, 34 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് അല്‍പമെങ്കിലും തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയെ സിംബാബ്‌വെ ബൗളര്‍മാര്‍ അനായാസം എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റ് പ്രകടനവുമായി സിംബാബ്‌വെക്കായി ക്യപ്റ്റന്‍ സിക്കന്ദര്‍ റാസയും തെന്ദായ് ചതാരയും തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിറം മങ്ങി. റിങ്കുവും അഭിഷേക് ശര്‍മ്മയും അടക്കം പൂജ്യരായി മടങ്ങിയപ്പോള്‍ പിടിച്ചുനിന്നത് വാലറ്റമാണ്.
വാഷിങ്ടണ്‍ സുന്ദറിനൊപ്പം 12 പന്തില്‍ നിന്ന് 16 റണ്‍സുമായി ആവേഷ് ഖാന്‍ പൊരുതി. ധ്രുവ് ജുറേലും (14 പന്തില്‍ 7) ഋതുരാജ് ഗെയ്ക്വാദ് (7), റിങ്കു സിങ് (0), രവി ബിഷ്‌ണോയ് (9) എന്നിവരെല്ലാം നിറംമങ്ങി. നേരത്തെ 22 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. 12 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സിലേക്കും ഇന്ത്യ കൂപ്പുകുത്തി. നായകന്‍ ഗില്ലിന്റെ വാലറ്റത്തിന്റെയും ചെറുത്തു നില്‍പ്പമാണ് ഇന്ത്യയെ 100 കടത്തിയത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സിംബാബ്‌വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സ് ആരംഭിച്ച തുടക്കം മുതല്‍ തകര്‍ച്ച നേരിടുകയായിരുന്നു.
പത്താംവിക്കറ്റില്‍ ക്ലൈവ് മദാന്ദെയും ടെന്‍ഡായ് ചതാരയും ചേര്‍ന്ന് നടത്തിയ അപരാജിത കൂട്ടുകെട്ടാണ്‌സിംബാബ്‌വെയെ നൂറ് കടത്തിയത്. ചതാര ഒരറ്റത്ത് റണ്ണൊന്നുമെടുക്കാതെ നിലയുറപ്പിച്ചപ്പോള്‍ മദാന്ദെ മറുവശത്ത് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha