ഓസീസീന് 189 റണ്‍സ് വിജയലക്ഷ്യം, കോഹ്‌ലി 90*
ആദ്യ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യക്കെതിരെ ഓസീസീന് 189 റണ്‍സ് വിജയലക്ഷ്യം. 90 റണ്‍സെടുത്ത കോഹ്‌ലിയുടെ സ്‌റ്റൈലന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഷെയ്ന്‍ വാട്‌സന്റെ ഒരോവറില്‍ തന്നെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (31), ശിഖര്‍ ധവാനും (അഞ്ച്) പുറത്തായെങ്കിലും കോഹ്‌ലിയും റെയ്‌നയും ചേര്‍ന്ന് ഇന്ത്യയെ രക്ഷപെടുത്തുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 14.3 ഓവറില്‍ 9.24 ശരാശരിയില്‍ 134 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവരാജ് സിങ്ങിനെയും സുരേഷ് റെയ്‌നയെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ആദ്യ ട്വന്റി20 ക്ക് ഇറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയാണ് പുതുമുഖം. 2014 ലോകകപ്പ് ഫൈനലിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ആദ്യമായാണു യുവരാജ് ടീമിലെത്തുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ജസ്പ്രിത് ബുംമ്ര, ആശിഷ് നെഹ്‌റ
അവസാന ഏകദിന മല്‍സരത്തിലെ വിജയത്തിന്റെ ആവേശത്തില്‍നിന്നാവണം ഇന്ത്യ ഇന്നു പുതിയ പരമ്പരയ്ക്കു തുടക്കമിടുന്നത്. രണ്ടു ടീമുകളും ലോകകപ്പിനുള്ള മുന്നൊരുക്കമായി പരമ്പരയെ കാണുന്നതുകൊണ്ട് കടുത്ത പോരാട്ടത്തിനാണു സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha