ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി ഗൗതം ഗംഭീര്‍... ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം
ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി ഗൗതം ഗംഭീര്‍... ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.
58 ടെസ്റ്റില്‍ 104 ഇന്നിങ്സില്‍നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍നിന്ന് 5238 റണ്‍സും 37 ടി-20യില്‍നിന്ന് 932 റണ്‍സും ഗംഭീര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാനായി ഏറ്റവും യോഗ്യന്‍ ഗംഭീറാണെന്ന് ജയ് ഷാ . പുതിയ യാത്രയില്‍ ഗംഭീറിനു പൂര്‍ണ പിന്തുണയേകാന്‍ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്‌സില്‍ കുറിക്കുകയുണ്ടായി. അടുത്ത മൂന്നര വര്‍ഷത്തേക്കാണ് കരാര്‍. 2027 ഡിസംബര്‍ 31 വരെയാണ് നിയമനം.
കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ തുടരുകയായിരുന്നു.
2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്റസ്മാനായിരുന്നു. ഗംഭീറിന്റെ മേല്‍ നോട്ടത്തില്‍ കൊല്‍ക്കത്ത ഐപില്‍ ജേതാക്കളായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനം രാജി വച്ചാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുക .
"
https://www.facebook.com/Malayalivartha