ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ഫൈനലില്‍...
ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ഫൈനലില്‍. ലെജന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍ ഷിപ് ഓഫ് ലെഡന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 86 റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 7 വിക്കറ്റിന് 168 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ(35 പന്തില്‍ 65), യുവരാജ് സിങ് (28 പന്തില്‍ 59), ഇര്‍ഫാന്‍ പാത്താന്‍ (19 പന്തില്‍ 50), യൂസഫ് പത്താന്‍ (23 പന്തില്‍ 53 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് കൂറ്റന്‍ ടോട്ടല്‍ നേടിയെടുത്തത്.
ഓസീസിന്റെ സ്റ്റാര്‍ ബൗളര്‍ ബ്രെറ്റ് ലീ വിക്കറ്റൊന്നും നേടാതെ നാലോവറില്‍ 60 റണ്‍സ് വഴങ്ങി. പീറ്റര്‍ സിഡില്‍ നാലോവറില്‍ 57 റണ്‍സ് വിട്ട് കൊടുത്ത് നാല് വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ കോട്ടര്‍നൈല്‍ നാലോവറില്‍ 56 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടുകയായിരുന്നു.
മത്സരത്തില്‍ 18 സിക്‌സറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പറത്തിയത്. റോബിന്‍ ഉത്തപ്പ നാലും യുവരാജ്, ഇര്‍ഫാന്‍ എന്നിവര്‍ അഞ്ച് വീതവും യൂസഫ് പത്താന്‍ നാല് സിക്‌സറുകളും പറത്തി. അവസാന ഓവറുകളില്‍ പാത്താന്‍ സഹോദരങ്ങള്‍ കത്തിക്കയറിയപ്പോള്‍ അത് ഓസീസ് ബൗളര്‍മാരെ തളര്‍ത്തി.
https://www.facebook.com/Malayalivartha