പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ സിംബാബ്വെക്കെതിരെ ഇന്നിറങ്ങും...
പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ സിംബാബ്വെക്കെതിരെ ഇന്നിറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ ശക്തമായി തിരിച്ചടിച്ച് രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.
യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്ക് പ്രതീക്ഷവെക്കാവുന്ന പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങള്‍.ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ചുറിയുമായി അഭിഷേക് ശര്‍മ, രോഹിത് ശര്‍മയുടെ കുറവ് നികത്താന്‍ പോന്ന കളിക്കാരനാണ് താനെന്ന് തെളിയിച്ച് കഴിഞ്ഞു.
ഓപ്പണറായി ഇറങ്ങി 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന അഭിഷേകിനെ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറിലേക്ക് മാറ്റിയതില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടായിരുന്നു.
ബാറ്റിംഗ് അനായാസമല്ലാതിരുന്ന പിച്ചില്‍ 134 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്റെ ബാറ്റിംഗ്. കഴിഞ്ഞ മത്സരത്തില്‍ നാാലം നമ്പറിലിറങ്ങിയ റുതുരാജ് ഗെയ്ക്വാദ് 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് ചെയ്തത്. ബാറ്റിംഗ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. ഗില്‍, ജയ്‌സ്വാള്‍, അഭിഷേക്, റുതുരാജ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ എന്നിവര് തുടരനാണ് സാധ്യതയേറെയുളളത്.
"
https://www.facebook.com/Malayalivartha