ഏഷ്യാകപ്പ് വനിത ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കം....ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടും
ഏഷ്യാകപ്പ് വനിത ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കം. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.
ഏഷ്യാകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ പ്രകടനം മികവാര്‍ന്നതാണ്. ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ 20 മത്സരങ്ങളില്‍ നിന്നായി 17 വിജയമാണ് ഇന്ത്യക്കുള്ളത്. ഏഷ്യാകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പതിനാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടുപോയത്.
ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ 11 തവണ ഇന്ത്യക്കായിരുന്നു വിജയം. ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് എയില്‍ നേപ്പാള്‍, പാകിസ്ഥാന്‍, യുഇഎ എന്നിവരാണ് ഉള്ളത്. നേപ്പാളും യുഎഇയും തമ്മിലാണ് ഉദ്ഘാടന മത്സരം.
ബാറ്റിങില്‍ ഉജ്ജ്വല ഫോമിലാണ് സ്മൃതി മന്ദാന. ബൗളിങില്‍ പേസര്‍ പൂജ വസ്ത്രാകറും സ്പിന്നര്‍മാരില്‍ രാധാ യാദവിന്റെ തിരിച്ചുവരവും ഇന്ത്യന്‍ ടീമിന് കരുത്തേകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha