മാഗസിന്‍ കവര്‍ഫോട്ടോ കേസ്: ധോണി ക്കെതിരെയുള്ള നടപടി സുപ്രീംകോടതി സ്‌റ്റേചെയ്തു
ഇന്ത്യന്‍ ക്രിക്കറ്റ്ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആന്ധ്രാപ്രദേശ് കോടതിയില്‍ നടക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ബിസിനസ് ടുഡേ മാഗസിനില്‍ മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. അനന്തപൂരില്‍ നിന്ന് ബംഗളുരുവിലേക്ക് കേസ് മാറ്റണമെന്ന ധോണിയുടെ ഹര്‍ജിയില്‍ ആന്ധ്ര പൊലീസിന്റെ പ്രതികരണവും കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ആന്ധ്രാപ്രദേശ് കോടതി റദ്ദാക്കിയിരുന്നു. ധോണിക്ക് വേണ്ടി അനന്തപൂര്‍ കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ ജനുവരി 7-ന് പുറപ്പെടുവിച്ച വാറണ്ട് അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് ബോധിപ്പിച്ചിരുന്നു. ഏകദിന ട്വന്റി20 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആസ്‌ട്രേലിയയിലാണ് ധോണി ഇപ്പോള്‍.
2013-ല്‍ ബിസിനസ് മാഗസിന്റെ കവര്‍പേജില്‍ മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ട ധോണി ഹിന്ദുമതവികാരത്തെ മുറിപ്പെടുത്തി എന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകന്‍ ശ്യാംസുന്ദറാണ് അദ്ദേഹത്തിനെതിരെ കേസ് നല്‍കിയത്. ഫെബ്രുവരി 25-ന് മുമ്പ് ഹാജരാകണമെന്ന് ധോണിയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha