ഇന്ത്യക്ക് തകര്‍പ്പന്‍ ജയവും പരമ്പരയും
ഏകദിന പരമ്പര അടിയറവു വച്ചതിന് ടീം ഇന്ത്യ കണക്കുതീര്‍ത്തു. മൂന്നു മല്‍സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. മെല്‍ബണില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ 27 റണ്‍സിന് മലര്‍ത്തിയടിച്ചു. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സ്‌കോര്‍ ഇന്ത്യ 3ന് 184, ഓസീസ് 8ന് 157.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. തകര്‍പ്പന്‍ തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ധവാന്‍ സഖ്യം കുറിച്ചത് 97 റണ്‍സ്. 42 റണ്‍സെടുത്ത് ധവാന്‍ പുറത്തായപ്പോള്‍ എത്തിയത് വിരാട് കോഹ്‌ലി. ഇരുവരും ചേര്‍ന്ന് അഞ്ചോവറില്‍ അടിച്ചെടുത്തത് 46 റണ്‍സ്. സ്‌കോര്‍ 143ല്‍ വച്ച് ധാരണ പിശകുമൂലം രോഹിത് പുറത്തായി. 47 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം.
പിന്നീടെത്തിയ ധോണിയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്‌കോര്‍ 181 ല്‍ വച്ച് 14 റണ്‍സെടുത്ത ധോണി പുറത്തായി. 33 പന്തില്‍ നിന്ന് ഏഴു ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടെ 58 റണ്‍സെടുത്ത കോഹ്‌ലി പുറത്താകാതെ നിന്നു. ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ വിജയം. യുവരാജിന്റെ ബാറ്റിംഗ് വെടിക്കട്ട് കാണാന്‍ എത്തിയവരെ നിരാശപ്പെടുത്തി. പക്ഷെ ബൗളിങ്ങില്‍ രണ്ട് ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി 1 വിക്കറ്റ് എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha