ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോണി മോര്‍ക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബൗളിങ് പരിശീലകനാകും...
ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോണി മോര്‍ക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബൗളിങ് പരിശീലകനാകും. പുതിയ പരിശീലകന് ഗൗതം ഗംഭീറാണ് മോര്‍ക്കലിന്റെ പേര് നിര്‍ദേശിച്ചത്.
ബിസിസിഐ അംഗീകരിച്ചു. ഐപിഎല്‍ ടീം ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ മോര്‍ക്കലും ഗംഭീറും രണ്ടുവര്‍ഷം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാറായിരുന്നു പരിഗണനയിലുണ്ടായ മറ്റൊരു പേര്.
പാകിസ്ഥാന്റെ ബൗളിങ് ചുമതലവഹിച്ച മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിഭാഗങ്ങളില്‍നിന്ന് 544 വിക്കറ്റ് നേടിയിട്ടുണ്ട്. 2021ല്‍ കളി മതിയാക്കിയതുമുതല് പരിശീലകരംഗത്തുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ സംഘത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് മുന്‍ ഇന്ത്യന്‍ താരം പരസ് മാബ്രെയ്ക്കുപകരമാണ് മോര്‍ക്കല്‍ എത്തുന്നത്. ഫീല്‍ഡിങ് കോച്ച് ഡി ദിലീപ് സ്ഥാനത്ത് തുടരും. ഗംഭീറിന്റെ സംഘത്തില്‍ സഹപരിശീലകരായി അഭിഷേക് നായരും റ്യാന്‍ ടെന്‍ ദൊഷാട്ടെയും .
"
https://www.facebook.com/Malayalivartha