കേരളാ ക്രിക്കറ്റ് ലീഗ് കേരളാ ക്രിക്കറ്റ് ലീഗിന് (കെ.സി.എല്‍.) ഇന്ന് തുടക്കമാകും... 114 താരങ്ങള്‍ ആറ് ടീമുകളിലായി അണിനിരക്കുന്ന ചാമ്പ്യന്‍ഷിപ്പ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കും, ഫൈനല്‍ സെപ്റ്റംബര്‍ 18 ന്
കേരളാ ക്രിക്കറ്റ് ലീഗ് കേരളാ ക്രിക്കറ്റ് ലീഗിന് (കെ.സി.എല്‍.) ഇന്ന് തുടക്കമാകും... 114 താരങ്ങള്‍ ആറ് ടീമുകളിലായി അണിനിരക്കുന്ന ചാമ്പ്യന്‍ഷിപ്പ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കും, ഫൈനല്‍ സെപ്റ്റംബര്‍ 18 ന് .
സെപ്റ്റംബര്‍ 18നാണ് ഫൈനല്‍. തിങ്കളാഴ്ച ആദ്യ മത്സരത്തില്‍ ഉച്ചയ്ക്ക് 2.30ന് ആലപ്പി റിപ്പിള്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ രാത്രി 7.45ന് ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടുന്നതാണ്. ദിവസവും നടക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണം ഫ്‌ളഡ്‌ലിറ്റിലായിരിക്കും. പ്രവേശനം സൗജന്യം.
ഐ.പി.എല്‍. മാതൃകയില്‍ താരലേലത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ.) രജിസ്റ്റര്‍ ചെയ്ത കളിക്കാരെ ഓരോ ടീമും സ്വന്തമാക്കിയത്. ഇതുകൂടാതെ ഓരോ ടീമും ഒരുതാരത്തെ ഐക്കണ്‍ പ്ലേയറായും തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. മോഹന്‍ലാലാണ് കെ.സി.എല്‍. ബ്രാന്‍ഡ് അംബാസഡര്‍. സഞ്ജു സാംസണാണ് ടൂര്‍ണമെന്റിന്റെ ഐക്കണ്‍താരം.
ഇന്നത്തെ കളി ആലപ്പി റിപ്പിള്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സ്(ഉച്ചയ്ക്ക് 2.30)ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചിബ്ലൂടൈഗേഴ്‌സ് (രാത്രി 7.45)
അതേസമയം കേരള ക്രിക്കറ്റ് ലീഗില്‍ 19 ദിവസങ്ങളിലായി 33 മത്സരങ്ങളുണ്ടാകും. ഉച്ചയ്ക്ക് 2.45നും വൈകീട്ട് 6.45നുമാണ് മത്സരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഫാന്‍കോഡിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ലൈവായി കാണാനാകും.
https://www.facebook.com/Malayalivartha