ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്.... കേരളത്തിന്റെ ക്രഡിറ്റിലേക്ക് ഒരോ സ്വര്‍ണവും വെള്ളിയും കൂടി....
ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിന്റെ ക്രഡിറ്റിലേക്ക് ഒരോ സ്വര്‍ണവും വെള്ളിയും കൂടി. പുരുഷന്മാരുടെ ഹൈജംപില്‍ കൊല്ലം പോരുവഴി സ്വദേശി ജോമോന്‍ ജോയ് സ്വര്‍ണം നേടിയപ്പോള്‍ ലോങ് ജംപില്‍ മുഹമ്മദ് അനീസിന് വെള്ളി.
ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളത്തിനായി സ്വര്‍ണം നേടിയ അനീസിന് തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. റെയില്‍വേസിന്റെ എസ്. ആര്യ ഈയിനത്തില്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ ഹൈജംപ് മത്സരത്തില്‍ 2.14 മീറ്റര്‍ കടന്നാണ് ജോമോന്റെ നേട്ടം. റെയില്‍വേസിന്റെ ആദര്‍ശ് റാം വെള്ളി നേടി. കേരളത്തിനായി എ. അതുല്‍ജിത്തും ബി. ഭരതും മത്സരിച്ചെങ്കിലും ആറും ഏഴും സ്ഥാനത്തായി.
പുരുഷന്മാരുടെ 4ഃ400 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ മുഹമ്മദ് ഷാന്‍, അഭിനവ്, ബിബിന്‍, പ്രണവ് എന്നിവരടങ്ങുന്ന ടീമിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒഡിഷ സ്വര്‍ണവും റെയില്‍വേസ് വെള്ളിയും നേടി. സര്‍വിസസിന് പിന്നിലായാണ് കേരള ടീം ഫിനിഷ് ചെയ്തത്. വനിതകളുടെ ഈയിനത്തില്‍ കര്‍ണാടക, റെയില്‍വേസ്, ഒഡിഷ എന്നിവര്‍ യഥാക്രമം വിജയികളായി. രണ്ടു വീതം സ്വര്‍ണവും വെള്ളിയുമാണ് മീറ്റില്‍ ഇതുവരെ കേരളത്തിന്റെ സമ്പാദ്യമുള്ളത്.
"
https://www.facebook.com/Malayalivartha