Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്‍സിന്റെ ആവേശജയം

03 SEPTEMBER 2024 06:03 AM IST
മലയാളി വാര്‍ത്ത

കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്‍സിന്റെ ആവേശജയം. മഴ പലവട്ടം വില്ലനായ മത്സരത്തില്‍ വിജെഡി നിയമപ്രകാരമാണ് റോയല്‍സ് ഒരു റണ്‍സ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് 19.5 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സ് 14.1 ഓവറില്‍ 835ല്‍ നില്‍ക്കെ മഴമൂലം മത്സരം നിര്‍ത്തിവെച്ചു.

വിജെഡി നിയമപ്രകാരം ജയിക്കാന്‍ വേണ്ട സ്‌കോറിനേക്കാള്‍ ഒരു റണ്‍സ് അധികമെടുത്ത റോയല്‍സിനെ പിന്നീട് വിജയികളായി പ്രഖ്യാപിച്ചു. സ്‌കോര്‍: കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 19.5 ഓവറില്‍ 122ന് ഓള്‍ ഔട്ട്, ട്രിന്‍ഡ്രം റോയല്‍സ് 14.1ഓവറില്‍ 835.


123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് റണ്‍ ചേസ് എളുപ്പമായിരുന്നില്ല. ആരംഭത്തില്‍ ടൈഗേഴ്‌സ് ക്യാപ്റ്റന്‍ ബേസില്‍ തമ്പി ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ഓപ്പണര്‍മാരായ വിഷ്ണുരാജിനെയും അമീര്‍ഷായെയും പൂജ്യത്തിന് നഷ്ടമായ റോയല്‍സിനെ രോഹന്‍ പ്രേമും(14), ജോഫിന്‍ ജോസും(22) ചേര്‍ന്നാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും മടങ്ങിയശേഷം ഗോവിന്ദ് പൈയും(24*) ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും(18) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തില്‍ നിര്‍ണായകമായി. അബ്ദുള്‍ ബാസിത് പുറത്തായതിന് പിന്നാലെ മഴ എത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ റോയല്‍സിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ  (7 minutes ago)

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (14 minutes ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്  (16 minutes ago)

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം  (23 minutes ago)

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്  (1 hour ago)

തിരിച്ചടിക്കാന്‍ യുക്രൈന്‍... ലോക ചരിത്രത്തിലാദ്യമായി യുക്രൈന് നേരെ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ച് റഷ്യ; മറുപടി നല്‍കാനരുങ്ങി യുക്രൈന്‍  (1 hour ago)

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (1 hour ago)

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ജനവിധി നാളെ... രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നു ചെറിയ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ അബദ്ധത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു... സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  (2 hours ago)

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...  (2 hours ago)

വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍....  (2 hours ago)

നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍....  (2 hours ago)

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു.... സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends