ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കത്തില്‍ പതറിയെങ്കിലും തിരിച്ചു കയറുന്നു....
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ തുടക്കം പതറിയെങ്കിലും തിരിച്ചു കയറുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ ജയശസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തുമാണ് ക്രീസില്‍. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നിരാശപ്പെടുത്തുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 14 ല്‍ നില്‍ക്കുമ്പോള്‍ നായകന്‍ രോഹിത്ത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. ആറ് റണ്‍സെടുത്ത രോഹിത്തിനെ ഹസന്‍ മഹ്മൂദാണ് പുറത്താക്കിയത്. പിന്നാലെ റണ്ണൊന്നുമെടുക്കാതെ ശുഭ്മാന്‍ ഗില്ലും സ്‌കോര്‍ 34-ല്‍ നില്‍ക്കേ വിരാട് കോലിയും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ആറ് റണ്‍സാണ് കോലിയുടെ സമ്പാദ്യം. മൂന്നുവിക്കറ്റുകളും വീഴ്ത്തിയ ഹസന്‍ മഹ്മൂദാണ് ഇന്ത്യയെ പരുങ്ങലിലാക്കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്സ്വാള്‍-ഋഷഭ് പന്ത് സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു.
ബംഗ്ലാദേശ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്‌കോര്‍ 50-കടത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ജയ്സ്വാള്‍(37), ഋഷഭ് പന്ത് (33) എന്നിവരുടെ ഇന്നിങ്സുകളിലാണ് ഇന്ത്യന്‍ പ്രതീക്ഷയുള്ളത്.
"
https://www.facebook.com/Malayalivartha