Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....

22 SEPTEMBER 2024 05:12 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് വിജയം. ലീഡ്‌സില്‍ നടന്ന ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ 44.4 ാേവറില്‍ 270ന് എല്ലാവരും പുറത്ത്. അലക്‌സ് ക്യാരി (74), മിച്ചല്‍ മാര്‍ഷ് (60) എന്നിവര്‍ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.

 

മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്ക് 40.2 ഓവറില്‍ 202 റണ്‍സെടുക്കാന്‍ മാത്രം സാധിച്ചു. 68 റണ്‍സ് ജയം. 49 റണ്‍സ് നേടിയ ജാമി സ്മിത്താണ് ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ത്തിന് മുന്നിലെത്തുകയായിരുന്നു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ഫിലിപ്പ് സാള്‍ട്ടിന്റെ (12) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. പിന്നാലെ വില്‍ ജാക്‌സ് (0), ഹാരി ബ്രൂക്ക് (4) എന്നിവര്‍ മടങ്ങി. അല്‍പനേരം പിടിച്ചുനിന്ന ബെന്‍ ഡക്കറ്റിനെ (32) ആരോണ്‍ ഹാര്‍ഡി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. പിന്നാലെയെത്തിയ ലിയാം ലിവിംഗ്സ്റ്റണിനെ (1) നേരിട്ട ആദ്യ പന്തില്‍ തന്നെ ഹാര്‍ഡി മടക്കി. ഇതോടെ അഞ്ചിന് 65 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് സ്മിത്ത് ജേക്കബ് ബേതല്‍ (25) സഖ്യം ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷയേകി. ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ബേതലിനെ (25) പുറത്താക്കി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ബേതതലും െ്രെബഡണ്‍ കാര്‍സെയും (26) ഒരു ചെറിയ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇരുവരും 39 റണ്‍സ് കൂട്ടിചേര്‍ക്കുകയായിരുന്നു. എന്നാല്‍ ബേതല്‍, ജോഷ് ഹേസല്‍വുഡിന് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് ആദില്‍ റഷീദും (27) ഒരുകൈ നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. കാര്‍സെആദില്‍ സഖ്യം പുറത്തായിതന് പിന്നാലെ ഒല്ലി സ്‌റ്റോണ്‍സും കൂടാരം കയറി. മാത്യൂ പോട്ട്‌സ് (7) പുറത്താവാതെ നില്‍ക്കുകയായിരുന്നു.

നേരത്തെ ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ട്രാവിസ് ഹെഡ് (29) മാത്യൂ ഷോര്‍ട്ട് (29) സഖ്യം 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹെഡിനെ കാര്‍സെ പുറത്താക്കി. സ്‌കോര്‍ബോര്‍ഡില്‍ 64 റണ്‍സ് ആയിരിക്കെ ഷോര്‍ട്ടിനെ പോട്ട്‌സും മടക്കി. സ്റ്റീവ് സ്മിത്തും (4) പോട്ട്‌സിന്റെ പന്തില്‍ ബൗള്‍ഡായി. ലബുഷെയ്ന്‍ (19) കൂടി നിരാശപ്പെടുത്തിയതോടെ ഓസീസ് നാലിന് 145 എന്ന നിലയിലായി. 27ാം ഓവറില്‍ മാര്‍ഷും മടങ്ങി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (7) നിരാശപ്പെടുത്തി. പിന്നീട് ക്യാരി, ആരോണ്‍ ഹാര്‍ഡി (23) ഒരറ്റത്ത് നിര്‍ത്തി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 270ലേക്കെത്തിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു...  (20 minutes ago)

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ  (41 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (1 hour ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (1 hour ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (2 hours ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (2 hours ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (3 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (4 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (4 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (11 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (11 hours ago)

Malayali Vartha Recommends