ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം...
ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം ആരംഭിക്കും.
മഴയ്ക്കൊപ്പം സുരക്ഷാഭീഷണിയുമുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ രംഗത്തെത്തിയതോടെ നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്
പാകിസ്താനെതിരായ പരമ്പരയില്‍ 2-0 ത്തിന് ജയിച്ചശേഷമാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരേ കളിക്കാനെത്തിയത്. എന്നാല്‍, ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ സന്ദര്‍ശകര്‍ക്ക് കരുത്തുപോരെന്ന് തെളിയിച്ചു.
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോള്‍ ഇന്ത്യ മുന്നിലാണ്. മഴകാരണം കളി മുടങ്ങിയാല്‍, താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെതിരേ രണ്ടു മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനായി തയ്യാറെടുക്കുന്ന ഇന്ത്യക്കാകും വലിയ നഷ്ടം.
ഏതു പിച്ചിലാണ് കളിയെന്ന് വ്യാഴാഴ്ച വൈകുന്നേരവും വ്യക്തമായിട്ടില്ല. പിച്ച് ഏത് എന്നതിന്റെ അടിസ്ഥാനത്തിലാകും ഇന്ന് രാവിലെ ഇലവനെ പ്രഖ്യാപിക്കുക.
ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നീ പേസര്‍മാരും രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ബൗളിങ്ങിലുണ്ടായിരുന്നത്. കാന്‍പുരില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇടംകൈ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ക്ക് അവസരം ലഭ്യമാകും.
https://www.facebook.com/Malayalivartha