വനിതകളുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാകിസ്താനെതിരെ
വനിതകളുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച പാകിസ്താനെതിരേ. ഗ്രൂപ്പ് എ മത്സരം വൈകുന്നേരം 3.30 മുതല്‍ ദുബായില്‍ നടക്കും.
പാകിസ്താനെതിരേ ആകെ കളിച്ച 15 ട്വന്റി-20 മത്സരങ്ങളില്‍ 12 വിജയമുള്ള ഇന്ത്യക്ക് ഇക്കാര്യത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനോടേറ്റ 58 റണ്‍സ് തോല്‍വിയുടെ ക്ഷീണം മാറാതെയാണ് ടീം കളിക്കാനിറങ്ങുക.
ആദ്യമത്സരത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ പിന്നിലായിരുന്നു. ഇനിയൊരു തോല്‍വികൂടി വഴങ്ങിയാല്‍ സെമികാണാതെ പുറത്തായേക്കും. റണ്‍റേറ്റിലും ഏറെ പുറകിലാണ് ഇന്ത്യ. അവസാനഘട്ടത്തില്‍ ടീമുകളുടെ പോയിന്റുനില തുല്യമായാല്‍ ഈ റേണ്‍റേറ്റുമായി പിടിച്ചുനില്‍ക്കാനാകില്ല.
സാധാരണയായി നാലാം നമ്പറില്‍ ഇറങ്ങാറുള്ള ഹര്‍മന്‍പ്രീത് കൗര്‍ വണ്‍ഡൗണായി ഇറങ്ങിയതോടെ മധ്യനിരയിലാകെ സ്ഥാനംമാറി. ആറു ബൗളര്‍മാരുണ്ടായിട്ടും കിവീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കാനുമായില്ല. അവര്‍ കുറിച്ച 160 റണ്‍സ് ഈ ലോകകപ്പിലെ ഉയര്‍ന്ന ടീം സ്‌കോറാണ്. പാകിസ്താനെതിരേ, മുന്‍നിരബാറ്റര്‍ ദയാലന്‍ ഹേമലതയെ കളിപ്പിക്കാന്‍ സാധ്യത.
"
https://www.facebook.com/Malayalivartha