ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരം ഇന്ന്... ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം
ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി 20 പരമ്പരയും ഇന്ത്യയ്ക്ക് നേടാന്‍ കഴിയും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിട്ടുണ്ടായിരുന്നു.
ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു.
ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു മികച്ച ഇന്നിങ്സ് പുറത്തെടുക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായ അഭിഷേക് ശര്‍മ്മയ്ക്കും മികച്ച സ്‌കോര്‍ കണ്ടെത്തണം. ആദ്യമത്സരത്തില്‍ നാലം നമ്പറില്‍ ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി (15 പന്തില്‍ 16 റണ്‍) ഒഴികെ മറ്റു ബാറ്റര്‍മാരെല്ലം 150ന് മുകളില്‍ പ്രഹരശേഷി പുറത്തെടുത്തിരുന്നു.
നിതീഷിന് പകരം നാലാം നമ്പറില്‍ റിയാന്‍ പരാഗിനെയോ, തിലക് വര്‍മയെയോ പരിക്ഷിച്ചേക്കുമെന്നാണ് സൂചനകളുള്ളത്. യുവനിരയുടെ ശക്തി പരീക്ഷിക്കുക എന്നതു കണക്കിലെടുത്ത് മധ്യനിരയില്‍ ജിതേഷ് ശര്‍മ്മയെ പരിഗണിച്ചേക്കാനും സാധ്യത.
"https://www.facebook.com/Malayalivartha