ഒരു കലണ്ടര്‍ വര്‍ഷം 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ടീം... ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ...
ഒരു കലണ്ടര്‍ വര്‍ഷം 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ടീം... ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ...
2022ല്‍ ഇംഗ്ലണ്ട് നേടിയ 89 സിക്‌സെന്ന റെക്കോഡ് മറികടന്നാണ് പുതിയ നാഴികക്കല്ലിലേക്ക് ചുവടുവെച്ചത്.
ഈ വര്‍ഷം 105 സിക്‌സറുകള്‍ നേടിക്കഴിഞ്ഞ ഇന്ത്യക്ക് പിന്നില്‍ രണ്ടാമതുള്ളത് 68 എണ്ണം നേടിയ ഇംഗ്ലണ്ടാണ്. 2021ല്‍ 87 സിക്‌സറുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഈ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി 300 സിക്‌സുകള്‍ പൂര്‍ത്തീകരിക്കാനും ഇന്ത്യക്കായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നത്. യുവതാരം യശസ്വി ജയ്‌സ്വാളാണ് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ സംഭാവന ചെയ്തത്.
29 തവണയാണ് താരം എതിര്‍ ബൗളര്‍മാരെ നിലംതൊടാതെ അതിര്‍ത്തി കടത്തിയത്. 16 സിക്‌സുകള്‍ നേടിയ ശുഭ്മന്‍ ഗില്‍ രണ്ടാമതും 11 എണ്ണം നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതുമാണ്. 2014ല്‍ ടെസ്റ്റില്‍ 33 സിക്‌സുകള്‍ നേടിയ ന്യൂസിലാന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ് ഇക്കാര്യത്തില്‍ റെക്കോഡ്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്ക് നാലെണ്ണം കൂടി മതി.
നിലവില്‍ 91 സിക്‌സുകള്‍ നേടിയ വിരേന്ദര്‍ സെവാഗിന്റെ പേരിലാണ് റെക്കോഡ്. രോഹിതിന്റെ അക്കൗണ്ടില്‍ 88 സിക്‌സറുകളുണ്ട്. ബെന്‍ സ്റ്റോക്‌സ് (131), ബ്രണ്ടന്‍ മക്കല്ലം (107), ആദം ഗില്‍ക്രിസ്റ്റ് (100) എന്നിവരാണ് ടെസ്റ്റില്‍ 100 സിക്‌സുകള്‍ പിന്നിട്ടത്.
"
https://www.facebook.com/Malayalivartha